തിരുവനന്തപുരം:സംസ്ഥാനത്ത് ഈദുല്‍ ഫിത്തര്‍ ബുധനാഴ്ച. കേരളത്തില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ഈദുല്‍ ഫിത്തര്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാമും കോഴിക്കോട് ഖാസിയും അറിയിച്ചു. റംസാന്‍ 30 പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണു ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്.