ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിനു കൈമാറി. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അദ്ധ്യക്ഷനായി നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ അവരോധിക്കപ്പെടുന്നത്. പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്.