കൊളംബോ: ശ്രീലങ്കയെ മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി.ഇന്ത്യയുടെ 22 വര്‍ഷത്തിന് ശേഷമുള്ള ശ്രീലങ്കയിലെ പരമ്പര ജയമാണിത്. നാലാം ഇന്നിങ്സില്‍ 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കക്ക് 268 റണ്‍സില്‍ എല്ലാം അവസാനിച്ചു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ തുടര്‍ച്ചയായ രണ്ടു വിജയങ്ങലിളുടെയാണ് മൂന്നു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയത്. സ്കോര്‍: ഇന്ത്യ: 312, 274. ശ്രീലങ്ക: 201, 268. 1993ല്‍ അസ്ഹറിന്റെ നേതൃത്തിലാണ് ഇന്ത്യ ഒടുവില്‍ ലങ്കയില്‍ പരമ്പര സ്വന്തമാക്കിയത്. ലങ്കയുടെ മൂന്നു വിക്കറ്റുകൾ നേടിയ ഇഷാന്ത് ശര്‍മ ടെസ്റ്റിൽ 200 വിക്കറ്റുകൾ എന്ന നേട്ടം കൈവരിച്ചു.
അവസാന ദിനം അഞ്ച് വിക്കറ്റിന് 107 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ ഉജ്ജല സെഞ്ച്വറിയിലൂടെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (110) ആദ്യ ടെസ്റ്റ് കളിക്കുന്ന കുശാല്‍ പെരേരയും (70) ചേര്‍ന്ന് 135 റണ്‍സ് കൂട്ടികൂട്ടിച്ചേർത്തെങ്കിലും ലങ്കയെ രക്ഷിക്കാനായില്ല. അശ്വിന് നാലും ഉമേശ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അമിത് മിശ്ര ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിയിലൂടെ ഇന്ത്യയെ രക്ഷിച്ച ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് പരമ്പരയിലെ താരമായി.