തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓണം വിളംബരഘോഷയാത്ര ആഗസ്റ്റ് 24 വൈകീട്ട് നാലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നും ആരംഭിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ. ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ. യില്‍ നിന്നും ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ഓണപ്പതാക ഏറ്റുവാങ്ങും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഘോഷയാത്ര കനകക്കുന്ന് കൊട്ടാരവളപ്പില്‍ സമാപിക്കും.
ഘോഷയാത്രക്കുശേഷം ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കനകക്കുന്നില്‍ ഓണപ്പതാക ഉയര്‍ത്തും. ആരോഗ്യദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഓണ സന്ദേശം നല്‍കും. കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.