മുതിര്‍ന്ന സിപിഐ എം നേതാവും സ്വാതന്ത്യ്ര സമര സേനാനിയും മുന്‍ എംപിയും എംഎല്‍എയുമായ കെ അനിരുദ്ധന്‍(92) നിര്യാതനായി. ഞാറാഴ്ച രാത്രി 11.30ന് വഴുതയ്ക്കാട് അനിരുദ്ധന്‍ റോഡിലുള്ള മകന്‍ എ സമ്പത്ത് എംപിയുടെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. മരണസമയത്ത് ഭാര്യ സുധര്‍മ, മക്കളായ ഡോ. എ സമ്പത്ത് എംപി, എ കസ്തൂരി എന്നിവര്‍ അടുത്തുണ്ടായിരുന്നു. മരുമക്കള്‍: ലിസ്സി, ലളിത. മൃതദേഹം പകല്‍ 11വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലും ഒരു മണിക്കൂറിന് ശേഷം വിജെടി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.
തിരുവനന്തപുരത്ത് പൊട്ടക്കുഴിയില്‍ കൃഷ്ണന്‍ കോണ്‍ട്രാക്ടറുടെയും ചക്കി ഭഗവതിയുടെയും മകനായി 1924 സെപ്തംബര്‍ എട്ടിനാണ് അനിരുദ്ധന്റെ ജനനം.