NEWS14/12/2015

കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തുവെന്ന് പ്രാധാനമന്ത്രി മോദി

ayyo news service
തൃശൂര്‍:  കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതുവെചെയ്തതുവെന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ശക്തിയുടെ ഉദയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളും ഒത്തുകളിക്കുകയാണ്. രണ്ടുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിക്കുകയാണ്.

മൂന്നാംമുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകും അത് സംസ്ഥാനത്തിന്റെ ഭാവിമാറ്റിമറിക്കുമെന്ന് മോദി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ഇനി അങ്ങനെയുണ്ടാകില്ലെന്നും മോദി സദസ്സിനോടായി പറഞ്ഞു. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അത് മാറ്റിവെച്ചത്.

നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ ഇപ്പോള്‍ രാഷ് ട്രീയ തൊട്ടുകൂടായ്മയാണ്.തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളം. എന്നാൽ,  രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണ്.

രാഷ്ട്രീയകൊലപാതകങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്നത്. അരനൂറ്റാണ്ടിനിടെ 200 ഓളം പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തിലെ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം അനുകരണീയമാണ്. കൊലപാതക രാഷ്ട്രീയം കേരളത്തിലെ പോലെ മറ്റെവിടെയുമില്ല.

കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതുവെന്ന പ്രഖ്യാപനത്തോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

Views: 1655
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024