തിരുവനന്തപുരം:കേരള ചീഫ് സെക്രട്ടറിയായി പി. കെ മൊഹന്തി ചുമതലയേറ്റു. 1980ലെ കേരള കേഡറില്‍പ്പെട്ട ഐ. എ. എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം. പാര്‍ലമെന്ററി കാര്യ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു. വനം, ഫിഷറീസ്, മൃഗസംരക്ഷണം, സിവില്‍ സപ്‌ളൈസ്, ധനം , പട്ടികജാതി വര്‍ഗ്ഗ വികസന വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1998 99 കാലഘട്ടത്തില്‍ ഐ. ആന്റ് പി. ആര്‍.ഡി വകുപ്പില്‍ ഡയറക്ടറായിരുന്നു. 1956 മെയ് ഒന്നിന് ദില്ലിയില്‍ ജനിച്ച പ്രദീപ് കുമാര്‍ മൊഹന്തി ഇംഗ്ലീഷ് ഭാഷയില്‍ ബിരുദബിരുദാനന്തര ബിരുദ ധാരിയും മാനേജ്‌മെന്റില്‍ ഡിപ്‌ളോമയും നേടിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും എത്തിക്‌സ് ആന്റ് ഗവേണന്‍സ് വിഷയത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.