തിരുവനന്തപുരം:സര്‍ക്കാര്‍പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷനര്‍മാര്‍ക്കും ശമ്പളവും പെന്‍ഷനും പൂര്‍ണമായി പിന്‍വലിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന മന്ത്രി ഡോ. ടി.എം. തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ശമ്പള ബില്‍ ഒന്നിച്ചു മാറ്റി ജീവനക്കാര്‍ക്കു നേരിട്ടു വിതരണം ചെയ്യുന്ന ഓഫീസുകള്‍ക്കു മതിയായ പണം മുന്‍കൂര്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കറന്‍സി പരിഷ്‌കാരത്തിന്റെ ആദ്യ രണ്ടു വാരങ്ങള്‍ അസംഘടിതമേഖലയെയാണു കൂടുതല്‍ ബാധിച്ചതെങ്കില്‍ മൂന്നാം വാരത്തിലേക്കു കടക്കുമ്പോള്‍ സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടേണ്ടിവരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുപത്തിനാലായിരം രൂപ മാത്രമേ ബാങ്കില്‍ നിന്ന് പണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഈ തുക കടം തീര്‍ക്കാനും മറ്റു ദൈനംദിന ചെലവുകള്‍ക്കും മതിയാകാതെവരും. ഈയവസ്ഥ ഒഴിവാക്കുന്നതിന് ശമ്പളത്തിന് തുല്യമായ തുക പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കണം.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി പ്രതിമാസം 3,100 കോടി രൂപയാണ് വേണ്ടത്. ഇതില്‍ അഞ്ചുലക്ഷം പേര്‍ ബാങ്ക് മുഖേനയും നാലര ലക്ഷം പേര്‍ ട്രഷറി അക്കൗണ്ട് മുഖേനയുമാണ് ശമ്പളവും പെന്‍ഷനും പിന്‍വലിക്കുന്നത്. അമ്പതിനായിരം പേര്‍ കാഷായി പണം കൈപ്പറ്റുന്നവരാണ്. സ്രോതസ്സില്‍ത്തന്നെ നികുതി പിടിച്ച് നല്‍കുന്ന ശമ്പളം പിന്‍വലിക്കുന്നതില്‍ എന്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണമേഖലയെ ശ്വാസം മുട്ടിക്കുന്നത് കള്ളപ്പണം ഉള്ളതുകൊണ്ടല്ല, ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമല്ലാത്തതുകൊണ്ടാണെന്നും സഹകരണമേഖലയെ തകര്‍ക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.