NEWS23/11/2020

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: സമയക്രമം പുനക്രമീകരിച്ചു

ayyo news service
സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി  തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ക്കായി സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്,  ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി ,കള്ള് ചെത്തു തൊഴിലാളി, മരം കയറ്റ തൊഴിലാളി,  തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി ,പ്ലാന്റേഷന്‍ തൊഴിലാളി, സെയില്‍സ് മാന്‍ / വുമണ്‍ , നേഴ്‌സ് ,ടെക്സ്റ്റയില്‍ തൊഴിലാളി, ആഭരണ തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി  എന്നീ മേഖലകളില്‍ നിന്നുള്ളവരെയാണ് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.

തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങള്‍ക്കു ഉത്തരം തേടിയുള്ള നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈന്‍ ആയി ശേഖരിക്കും. ഇതോടൊപ്പം സോഫ്റ്റ്‌വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കുകയും തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷവുമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്. തൊഴിലാളികളുടെ എന്‍ട്രികള്‍  ലേബര്‍ കമ്മീഷണറുടെ വെബസൈറ്റ് ആയ www.lc.kerala.gov.in മുഖേന അയക്കാം.

പരിശോധനയ്കും അന്വേഷണത്തിനും ശേഷം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളിയുടെ ആകെ മാര്‍ക്ക് പോര്‍ട്ടലില്‍ രേഖപ്പെടുത്തും.  കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്ന തൊഴിലാളികളെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍  ഇന്റര്‍വ്യൂ നടത്തി മികച്ച തൊഴിലാളിയെ കണ്ടെത്തി കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ശുപാര്‍ശ ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഓരോ തൊഴില്‍ മേഖലയില്‍ നിന്നും നോമിനേറ്റ് ചെയ്യുന്ന തൊഴിലാളികളെ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍   ഇന്റര്‍വ്യൂ നടത്തി  ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്കായി സോഫ്‌റ്റ്വെയര്‍ മുഖേന ശുപാര്‍ശ ചെയ്യും.  ഇതിനായി റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായുള്ള റീജണല്‍ കമ്മിറ്റി ,ജില്ലാ ലേബര്‍ ഓഫീസര്‍ അധ്യക്ഷനായുള്ള ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

11.11.2020 മുതല്‍ 15.12.2020 വരെ തെഴിലാളികള്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാം. 11.11.2020 മുതല്‍ 18.12.2020 വരെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നോമിനേഷനുകള്‍ പരിശോധിക്കും. 11.11.2020 മുതല്‍ 23.12.2020 വരെ ട്രേഡ്  യൂണിയനുകള്‍ക്കും തൊഴിലുടമകള്‍ക്കും സബ്മിഷനുകള്‍ സമര്‍പ്പിക്കാം. 11.11.2020 മുതല്‍ 04.01.2021  വരെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സൂക്ഷ്മപരിശോധനയാണ്.  05.01.2021 മുതല്‍ മുതല്‍ 06.01.2021  വരെ ലേബര്‍ കമ്മീഷണര്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും. 07.01.2021 മുതല്‍  20.01.2021 വരെ ജില്ലാ കമ്മിറ്റിയുടെ ഇന്റര്‍വ്യൂവും  21.01.2021 മുതല്‍ 28.01.2021 വരെ റീജണല്‍ കമ്മിറ്റിയുടെ ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. 29.01.2021 മുതല്‍ 04.02.2021 വരെ സംസ്ഥാന കമ്മിറ്റിയുടെ ഇന്റര്‍വ്യൂ നടക്കും. ഫെബ്രുവരി രണ്ടാം വാരം അവാര്‍ഡ് ദാന ചടങ്ങ് നടത്തും. പ്രവര്‍ത്തനങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  നടത്തും.  അഭിമുഖങ്ങള്‍ ആവശ്യമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുന്നതിനും നിശ്ചയിച്ചിട്ടിട്ടുണ്ട്. 
Views: 951
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024