തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ ഐക്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെപിസിസി ആസ്ഥാനത്ത് നടന്ന വിശാല കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഐക്യത്തെക്കുറിച്ച് രാഹുല്‍ ഓര്‍മ്മിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിക്കണം. അതിനാല്‍ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ ഒരു കുടുംബമായി എല്ലാവരും പ്രവര്‍ത്തിക്കണം. ഭരണം നേടി കഴിഞ്ഞു വേണമെങ്കില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടട്ടെ എന്നും താന്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ താന്‍ അപ്പോള്‍ എത്താന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.