തിരുവനന്തപുരം: ശരീരത്തിന്റെയും മനസിന്റെയും താളം കാത്തുസൂക്ഷിക്കാനാകുന്ന ജീവിതചര്യയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ വെറും വ്യായാമമല്ല. ആരോഗ്യസംരക്ഷണത്തിനൊപ്പം ശരീരത്തിന്റെയും മനസിന്റെയും സുസ്ഥിതിക്ക് യോഗ ഫലപ്രദമാണ്. യോഗയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആഗോളതലത്തില്‍ ആരോഗ്യകരമായ സമൂഹമെന്ന വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.എന്‍ യോഗയെ അംഗീകരിച്ചതും എല്ലാ ജൂണ്‍ 21നും അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതും.
യോഗ സംബന്ധിച്ച് ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ, ഇറാന്‍, മലേഷ്യ, സിംഗപൂര്‍, വിയറ്റ്‌നാം, ശ്രീലങ്ക, തായ്‌ലന്റ്, യു.എ.ഇ, ഹോങ്‌കോങ്, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മത്‌സരാര്‍ഥികളും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് 30ന് സമാപിക്കും. സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.