NEWS01/01/2017

ലക്ഷങ്ങൾ അണിചേർന്നു പ്രതിഷേധച്ചങ്ങല

ayyo news service
തിരുവനന്തപുരം:നോട്ടു നിരോധനത്തിനും സഹകരണ മേഖലയെ തകര്‍ക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോഡു വരെ 700 കിലോ മീറ്ററില്‍ നടന്ന ചങ്ങലയില്‍ രാജ്ഭവനുമുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകണ്ണിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍
അവസാന കണ്ണിയുമായി.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി  നീലലോഹിതദാസന്‍നാടാര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ് തുടങ്ങി എല്‍ഡിഎഫ് നേതാക്കളും എല്‍ഡിഎഫുമായി സഹകരിക്കുന്ന സംഘടനകളുടെ നേതാക്കളും ചങ്ങലയില്‍ കണ്ണികളായി. കലാസാംസ്‌കാരികകായികരംഗങ്ങളിലെ പ്രമുഖരും കൈകോര്‍ത്തു. കവി പ്രഭാവര്‍മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

Views: 1395
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024