പ്രസിഡന്റ് വെള്ളായണി ശ്രീകുമാറിനെ ആദരിക്കുന്നു
തിരുവനന്തപുരം: പ്രവാസി നിവാസി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും നിവാസികളുടെയും ക്ഷേമവും സമൂഹ നന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പ്രവാസി നിവാസി പാര്‍ട്ടിയെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ഏറെയാണെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ഹാജ നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ക്ക് ഓട്ടോറിക്ഷയും കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്തു. വെള്ളായണി ശ്രീകുമാറിനെയും മറ്റ് നേതാക്കളേയും ചടങ്ങില്‍ ആദരിച്ചു.
സമ്മേളനം വെള്ളായണി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മാറ്റപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഗിരീഷ് പിള്ള, വര്‍ക്കിംഗ് പ്രസിഡന്റ് മോഹന്‍കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി അഖിലം മധു, ട്രഷറര്‍ പ്രേംചന്ദ്രന്‍, സെക്രട്ടറിമാരായ ഉമ്മന്‍ പി.കെ, രാജന്‍ റാവുത്തര്‍ , വനിതാ വിഭാഗം സ്റ്റേറ്റ് സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്ണന്‍ , ജെമിനി കമല്‍, ജയന്തി തമ്പി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജീഷ്, ഷൈന്‍രാജ്, സെക്രട്ടറി സജി ദേവരാജന്‍, ജയകുമാര്‍, ശ്യാം ജോയ്, ഗുരുകുലം വിജയന്‍, സുനില്‍, ചന്ദ്രകുമാര്‍, സതീഷ്‌കുമാര്‍, രാജീവ്, അന്‍സാരി, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്‍വശം കറങ്ങി പാളയം സെനറ്റ് ഹാളില്‍ സമാപിച്ച റാലിക്ക് ശേഷമായിരുന്നു സമ്മേളനം.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി