തിരുവനന്തപുരം: എം.എല്‍.എ ഫണ്ടുപയോഗിച്ച് മേലാറന്നൂർ ഗവ. ക്വാര്‍ട്ടേഴ്സ് നവീകരിക്കുമെന്ന് വി.എസ് ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയമായ മേലാറന്നൂരിലെ ക്വാര്‍ട്ടേർഴ്‌സിന്റെ ശോചനീയാവസ്ഥ പത്തുകോടി രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. മേലാറന്നൂര്‍ രാജീവ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത ശിവകുമാർ പറഞ്ഞു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അബൂട്ടിയെ ചടങ്ങില്‍ ആദരിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് അബൂട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കമ്പറ നാരായണന്‍ , സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍, ആര്‍.എന്‍.ആര്‍.എ മുന്‍ പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ , ജാഫര്‍ഖാന്‍, വി. രാജീവന്‍, കാസര്‍ഗോഡ് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതരിപ്പിച്ച പ്രത്യേക കലാപരിപാടിയും നടന്നു.