തിരുവനന്തപുരം: കെഎസ്ആര്‍ടിസി 900 പേരെ പിരിച്ചുവിടുന്നു. 89 ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്നവരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. അവധിയെടുത്ത് ജോലിയില്‍ നിന്നും മാറിനില്‍ക്കുന്നവര്‍
ഡിസംബര്‍ ഒന്നിന് മുന്‍പ് ഹാജരാകണമെന്ന് എംഡി രാജമാണിക്യം
ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് 300 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. ഉത്തരവ് ലംഘിച്ച 900 പേർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്
89 ദിവസത്തെ അവധിക്കു ശേഷം ജോലിക്ക് ഹാജരാകാതെ പലരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അവധി നീട്ടിയെടുത്ത് വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് എംഡി നടപടി ആരംഭിച്ചത്.