ഹൂസ്റ്റണ്‍: അര്‍ജന്റീന ഫൈനലില്‍. കോപ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയില്‍ അമേരിക്കയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക തോല്‍പിച്ച് മെസിയും സംഘവും ഫൈനലില്‍ കടന്നു. ഗോണ്‍സാലോ ഹിഗ്വെയ്‌നു രണ്ടും മെസി, ലവേസി എന്നിവർ ഓരോ ഗോള്‍ വീതം നേടി. ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍(55)നേടുന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ഗബ്രിയേല്‍ ബാസ്റ്റിറ്റൂട്ടടയുടെ റെക്കോര്‍ഡ് ആണ് മെസി
പിന്നിലാക്കിയത്.
വ്യാഴാഴ്ച നടക്കുന്ന കൊളംബിയ–ചിലി മത്സരത്തിലെ വിജയി അര്‍ജന്റീനയെ ഫൈനലില്‍ നേരിടും. ജൂണ്‍ 27നാണ് ഫൈനല്‍