തിരുവനന്തപുരം:2016 ലെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26 ഞായറാഴ്ച രാവിലെ വി.ജെ.ടിഹാളില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തും. ലഹരി വിരുദ്ധ സന്ദേശവും, പ്രതിജ്ഞയും മേയര്‍ വി.കെ.പ്രശാന്ത് നിര്‍വ്വഹിക്കും.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ശശി തരൂര്‍ എം.പി, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.ജീവന്‍ ബാബു എന്നിവര്‍ പങ്കെടുക്കും 2015 ലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാനത്തെ മികച്ച സ്‌കൂള്‍കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, ക്ലബ്ബ് അംഗങ്ങള്‍, സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നീ വിഭാഗങ്ങള്‍ക്കുളള അവാര്‍ഡും പാരിതോഷികവും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.