തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി. ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ് (എം)ന്റെ ആവശ്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച്ചയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അല്‍പ്പം കൂടി സമയമെടുത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് കരുതുന്നത്.
ബാര്‍ കോഴക്കേസില്‍ രണ്ടു തരം നീതിയുണ്ടാകില്ല. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടായിരുന്നു എന്ന അഭിപ്രായം നിയമവൃത്തങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലുമുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അന്വേ,ഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ല. മാണിക്കും മറ്റു മന്ത്രിമാര്‍ക്കും രണ്ടു നീതിയെന്ന സാഹചര്യം ഉണ്ടാകില്ല. സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് മാണിസാര്‍. അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും യുഡിഎഫ് ഒറ്റക്കെട്ടാണ്. അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.