NEWS31/03/2016

ഇംഗ്ലണ്ട് ഫൈനലിൽ

ayyo news service
ന്യൂഡല്‍ഹി: കിവീസിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിൽ  പ്രവേശിച്ചു .  ഇന്ത്യ വെസ്റ്റിൻഡീസ് രണ്ടാം സെമി പോരാട്ടത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും.

154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയുടെ 44 പന്തില്‍നിന്ന് 78 റണ്‍സ് തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്ന മത്സരത്തിനു അര്‍ഹത നേടിയത് . 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റോയിയുടെ ഇന്നിംഗ്‌സ് ജോ റൂട്ടും (27*) ജോസ് ബട്‌ലറും (32*) ചേര്‍ന്ന് 17 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റും സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത കിവീസിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുന്‍നിര തകര്‍ത്തടിച്ചെങ്കിലും മധ്യനിര തകര്‍ന്നതാണ് കിവീസിന് തിരിച്ചടിയായത്. വില്ല്യംസണ്‍ 32 റണ്‍സും മണ്‍റോ 46 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ കോറി ആന്‍ഡേഴ്‌സണു (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സാണ് കിവീസിനെ തകര്‍ത്തത്.മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്‌സിനു പുറമേ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


 
Views: 1468
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024