തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പുനഃപ്രസിദ്ധീകരിച്ചു. വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 0.58 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 97.99 ശതമാനമായിരുന്നു നേരത്തെയുള്ള വിജയശതമാനം. 2700 പേര്‍ക്കു കൂടി മുഴുവന്‍ എപ്ലസ് ലഭിച്ചിട്ടുണ്ട്. മൊത്തം 4,61,542 പേര്‍ വിജയിച്ചു.പുതുക്കിയ ഫലം പിആര്‍ഡി, എന്‍ഐസി, ഐടി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ് സൈറ്റിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫലം അവതാളത്തിലാകാന്‍ കാരണം എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ്‌വെയറിലെ പ്രശ്‌നം മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.