NEWS26/10/2018

സ്ത്രീ പള്ളി പ്രവേശം പ്രവാചകന്‍ അനുവദിച്ചത്: കെ.എന്‍.എം

ayyo news service
തിരുവനന്തപുരം: ആരാധനകള്‍ക്ക് വേണ്ടിയുള്ള സ്ത്രീ പള്ളി പ്രവേശം 
പ്രവാചകന്‍ അനുവദിച്ചതാണെന്നും അതിന്റെ പേരില്‍ വിശ്വാസികള്‍ തമ്മിലുള്ള വാഗ്വാദം നിരര്‍ത്ഥകമാണെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും മുഹമ്മദ് നബി പഠിപ്പിച്ച ജീവിത സന്ദേശമാണ്. പ്രവാചക അധ്യാപനങ്ങള്‍ അവഗണിക്കുന്നത് അസഹിഷ്ണുതയുടെ വിത്തുകള്‍ പാകാന്‍ കാരണമാകും. പ്രവാചകനെ അനുധാവനം ചെയ്യുന്നവര്‍ക്ക് മുഹമ്മദ് നബിയുടെ ജന്മദിനമെന്ന പേരില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല എന്നും കെ.എന്‍.എം. ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ഹുബ്ബര്‍റസൂല്‍ എന്നും പ്രമേയത്തില്‍ പള്ളിത്തെരുവില്‍ നടന്ന സമ്മേളനം കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് എം. യഹ്‌യാ കല്ലമ്പലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അല്‍അമീന്‍ ബീമാപള്ളി, ഐ.എസ്.എം. ജില്ലാ 
പ്രസിഡന്റ് ഹുസൈന്‍ തോന്നയ്ക്കല്‍, സനോഫര്‍ നെടുമങ്ങാട് എന്നിവര്‍ സംസാരിച്ചു. മൗലവി അലിശാക്കിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി.

Views: 1465
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024