ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വെടി വച്ച് കൊന്നാല്‍ 11 ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നറിയിച്ച് ഡല്‍ഹിയില്‍ പോസ്റ്റര്‍ രൂപത്തിലാണ് വധഭീഷണി പ്രത്യക്ഷപെട്ടത്. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടച്ച കനയ്യ കുമാറിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
ജെഎന്‍യു കാമ്പസിലാണ് നിലവില്‍ കനയ്യ ഉള്ളത്. വധഭീഷണി മുന്‍പ് ഉണ്ടായിരുന്നതിനാല്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ജെഎന്‍യു പരിസരം ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ്.