കശ്മീർ ഫയൽസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ രാജ്യം ചർച്ചചെയ്യണമെന്ന് ഓപ്പൺ ഫോറം
ayyo news
കശ്മീർ ഫയൽസ്, കേരള സ്റ്റോറിസ് പോലെയുള്ള ചിത്രങ്ങൾ മുന്നോട്ടു വെക്കുന്ന ആശയങ്ങൾ രാജ്യം കൂടുതൽ ചർച്ച ചെയ്യണമെന്ന് ഓപ്പൺ ഫോറം.സിനിമയെ അജണ്ടകൾ നടപ്പാക്കാനുള്ള മാർഗ്ഗമായി ചിലർ ഉപയോഗിക്കുന്നതായി പ്രമുഖ ബംഗാളി ചലച്ചിത്ര നിരൂപകൻ പ്രേമേന്ദ്രമജുംദർ പറഞ്ഞു. ഉറി ,കേരളാ സ്റ്റോറീസ് ,കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ രാജ്യം ചർച്ച ചെയ്യേണ്ടതാണെന്ന് സംവിധായകനായ മധു ജനാർദ്ദനൻ പറഞ്ഞു.
സിനിമകൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ പൊതു ചർച്ചയ്ക്കു വിധേയമാക്കാൻ ഇത്തരത്തിലുള്ള തുറന്ന ചർച്ചാവേദികൾ ആവശ്യമാണെന്ന് സംവിധായികയും നടിയുമായ നന്ദിത ദാസ് പറഞ്ഞു.സിനിമകളിലെ ആശയങ്ങളെ ചോദ്യം ചെയ്യാനും തുറന്ന ചർച്ചകൾക്കായി വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു .
ചലച്ചിത്ര നിരൂപകരായ സി. എസ്. വെങ്കടേശ്വരൻ, ചെലവൂർ വേണു, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.