അജിത്ശാലിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് പുലര്‍ച്ചെ 4.30 നാണ് ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജൂനിയര്‍ തലയെ എന്ന് കാണുമെന്ന കാത്തിരിപ്പിലാണ് തലയുടെ ആരാധകര്‍. കോളിവുഡിലെ നിരവധി പ്രമുഖരും താരദമ്പതികളുടെ സന്തോഷത്തില്‍ ആശംസയുമായി എത്തി.
തലയുടെ പുതിയ ചിത്രം യെന്നൈ അറിന്താലിന്റെ വിജയത്തിന് പിന്നാലെ ജൂനിയര്‍ തല പിറന്നത് ആഘോഷിക്കുകയാണ് ആരാധകര്‍. ഏഴ് വയസ്സുകാരിയായ അനുഷ്‌കയാണ് താരദമ്പതികളുടെ ആദ്യ കുഞ്ഞ്. 2000 ലാണ് അജിതും ശാലിനിയും വിവാഹിതരാകുന്നത്.
ഗൗതം മേനോനും അജിതും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് യെന്നൈ അറിന്താല്‍. ത്രിഷയും അനുഷ്‌കയുമാണ് ചിത്രത്തിലെ നായികമാര്‍