തിരുവനന്തപുരം: കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബിളഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കേരള അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂ ട്ടീവ് ഓഫീസര്‍ അറിയിച്ചു.
നിര്‍ത്തലാക്കിയ ക്ഷേമനിധി: ആസ്തിബാധ്യത കൈമാറും എന്ന തലക്കെട്ടില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം എഡിഷനുകളിലായി ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ട്. പ്രസ്തുത വാര്‍ത്തയില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡെന്ന പുതിയ ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചതിന്റെ ഭാഗമായി നിര്‍ത്തലാക്കിയ ആറ് ക്ഷേമനിധികളുടെ പട്ടികയില്‍ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ പുതിയ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയതായ പരാമര്‍ശം അടിസ്ഥാനരഹിതമാണ്.
വാര്‍ത്തയെത്തുടർന്ന് വിവിധ ജില്ലകളില്‍ നിന്ന് ഈ ബോര്‍ഡിലെ ക്ഷേമനിധി അംഗങ്ങളുടെ നിരവധി അന്വേഷണങ്ങളാണ് ഓഫീസില്‍ വന്നുകൊണ്ടിരിക്കുതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.