കൊച്ചി : ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പരുക്കേറ്റവര്‍ കഴിയുന്ന മെഡിക്കല്‍
ട്രസ്റ്റ് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം,
എംഎല്‍എമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ധനസഹായം എത്രയും വേഗം എത്തിക്കും. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും.