പ്രശസ്ത ആടംഭര കാര് നിർമ്മാതാക്കളായ ഓഡി അടുത്തിടെ പുറത്തിറക്കിയ റേസിംഗ് സ്പോര്ട്സ് ബൈക്കിനു വില 12.5 ലക്ഷം രൂപ (19,500$). എന്തിനാണ് ഇത്രവിലയെന്നു തലപുകക്കുന്നവർ കേട്ടോളൂ.
വേഗത്തിൽ സഞ്ചരിക്കാനും എത്ര ഭാരം ചുമക്കാനും കഴിയുന്ന ഈ ബൈക്കിന്റെ ഫ്രൈമുകൾ കാർബണ്‍ ഫൈബറിൽ ആണ് തീര്ത്തിരിക്കുന്നത്. ഇവയുടെ ഭാരം വെറും 790 ഗ്രാം മാത്രം. ബൈക്കിന്റെ മൊത്തം ഭാരം 5.8 കിലോഗ്രാമിനപ്പുറമില്ല. ലൈറ്റ് വെയിറ്റ് ബൈക്കുകൾ നിര്മ്മിക്കുന്ന ജർമൻ കമ്പനി കാർബണ്‍ സ്പോർട്സിനെ ആണ് ഓഡി പുതിയ സ്പോര്ട്സ് ബൈക്കിന്റെ നിർമാണ പങ്കാളി ആക്കിയിരിക്കുന്നത് . ലിമിറ്റെഡ് എഡിഷൻ ശ്രേണിയിൽ ഉള്പ്പെടുത്തി ആഗോള തലത്തിൽ 50 ബൈക്കുകൾ മാത്രമേ ഓഡി പുറത്തിറക്കിയിട്ട്ള്ളൂ . മുനിചിലുള്ള ഓടി കോണ്‍സെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിൽ രൂപം കൊണ്ട ഈ ബൈക്ക് ആരെയും ഒറ്റ നോട്ടത്തിൽ ആരാധകരാക്കും.
കാറ്റെർഹം,മക്ലാരെൻ,ലംബോര്ഗിനി,ആസ്ടൻമാർടിൻ എന്നിവരാണ് ഇതിനു മുൻപ് ഇത്തരം ബൈക്കുകൾ നിർമ്മിച്ചത്