സ്റ്റുറ്റ്ഗർട്ട്:രാവിലെ പ്രഭാത നടത്തത്തിനു ഇറങ്ങിയ വൃദ്ധനെ സര്ക്കസ് ആന ച വിട്ടിക്കൊന്നു. സ്റ്റുറ്റ്ഗർട്ടിനു മുപ്പതുകിലൊമീറ്റർ അകലെ ബച്ചൻ സ്ട്രീടിലാണ് സംഭവം.
ഇവിടുത്തെ പോലീസിന്റെ ഭാഷയിൽ, ദിനവുമുള്ള പ്രഭാത നടത്തത്ത്തിലെർപ്പെട്ട 65 കാരനെ ബേബി എന്ന് പേരുള്ള ആന ആക്രമിക്കുകയായിരുന്നു. അന്വേഷിച്ചെത്തിയ പോലിസ് ആനയെ തളക്കുകയും സര്ക്കസിലെ ആന എന്ന് മനസ്സിലാക്കി ഉടമകളായ ലൂണ സിര്ക്കസ്സിനു തിരിച്ചേൽപ്പിക്കുകയും ചെയ്തു,എങ്കിലും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
34 കാരി ബേബി എങ്ങനെയാണ് പുറത്തിറങ്ങിയാതെന്നും സർക്കസിൽ മനുഷ്യനോടു ഇണങ്ങി ജീവിക്കുന്ന അവൾക്ക് എങ്ങനെ ഒരാളെ ആക്രമിച്ചു കൊല്ലാൻ കഴിഞ്ഞു, അല്ലാതെ ആരെങ്കിലും അവളെക്കൊണ്ട് കൊല ചെയിച്ചതാണോ എന്നുമുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.