NEWS05/04/2017

സ്വർണ വ്യാപാരികൾ കടകളടച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

ayyo news service
തിരുവനന്തപുരം: സ്വര്ണാഭരങ്ങൾക്ക് ഏർപ്പെടുത്തിയ വാങ്ങൽ നികുതി പിൻവലിക്കണമെന്നാവിശ്യപ്പെട്ട് കേരള ജ്വല്ലേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയേറ്റിനുമുമ്പിൽ നടത്തുന്ന അനിശ്ചിതകാല  സത്യാഗ്രഹത്തിന് പിന്തുണയുമായി ഇന്ന് സ്വർണവ്യാപാരികൾ സംസ്ഥാന വ്യവപകമായി കടകളടച്ച് സെക്രെട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടീ  ധർണ ഉദ്ഘാടനം ചെയ്തു.  കേരള ജ്വല്ലേഴ്‌സ് അസോസിയേഷൻ കോ- ഓർഡിനേ ഷാൻ കമ്മിറ്റി ചെയർമാൻ ബി ഗിരിരാജൻ അധ്യക്ഷത വഹിച്ചു.  ഓൾ കേരള ഗോൾഡ്  ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി എം.പി.അഹമ്മദ്, ഓൾ കേരള ഗോൾഡ്  ആൻഡ് സിൽവർ ഡയലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ചിറയത്ത് തുടങ്ങിയവർ  മാർച്ചിന് നേതിര്ത്വം കൊടുത്തു. മൂന്നിന് ആരംഭിച്ച സത്യാഗ്രവും നാലാം ദിനത്തിലേക്ക് കടക്കുകയാണ്.
Views: 1699
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024