തിരുവനന്തപുരം:അതിരപ്പള്ളിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നു. ആ പദ്ധതി നടന്നു കാണാണമെന്നു ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പരിസ്ഥിതിയുടെ കാര്യം പറഞ്ഞു വികസനം തടയൽ അല്ല പരിസ്ഥിതി സംരക്ഷണം എന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.