തിരുവനന്തപുരം: ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കൈയേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാനാകില്ല. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ കാല്‍ നൂറ്റാണ്ടുമുമ്പ് കൈയേറ്റത്തിനെതിരെ തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ചു യുവകലാസാഹിതി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ദളിതരും ആദിവാസികളും അടക്കമുള്ള ആയിരങ്ങള്‍ ഭൂമിക്കുവേണ്ടി സമരരംഗത്ത് വരുന്ന സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ കൈയേറ്റം നടത്തി ക്കൊണ്ടിരിക്കുന്നതെന്നും വി.എസ് കൂട്ടിച്ചേർത്തു
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത് അടക്കമുള്ള ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു കവയത്രി സുഗതകുമാരി പറഞ്ഞു. യുവകലാസാഹിതി സാംസ്‌കാരിക കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകള്‍ക്കെതിരേ ആഭാസകരമായ വിമര്‍ശനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. സ്ത്രീകള്‍ക്കെതിരേ ഇത്തരം ആഭാസകരമായ ഭാഷ ഉപയോഗിക്കാന്‍ കമ്യൂണസ്റ്റുകാര്‍ക്കു കഴിയില്ലെന്നും സുഗതകുമാരി പറഞ്ഞു.