NEWS25/05/2018

സര്‍ക്കാര്‍ വാക്ക് പാലിക്കണം: പന്ന്യന്‍ രവീന്ദ്രന്‍

ayyo news service
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ  രംഗം ശക്തിപ്പെടുത്തുന്നതിന് പൊതുസമൂഹത്തിനു മുന്നില്‍ പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച വാക്കുകള്‍ സമയബന്ധിതമായി പാലിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എകെഎസ്ടിയു നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറികള്‍ അംഗീകരിച്ച് അധ്യാപകര്‍ക്ക് വേതനം നല്‍കുമെന്നും അംഗീകാരമില്ലാത്ത ഒരൊറ്റ വിദ്യാലയവും കേരളത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണമേറ്റ് രണ്ടു വര്‍ഷത്തിനിടയില്‍ സാധ്യമാകാത്ത് ഗൗരവപൂര്‍വം കാണണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ.കെ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ വിവിധ സര്‍വീസ് സംഘടനാ നേതാക്കൾ തുടങ്ങിയവര്‍ സംസാരിച്ചു. 
Views: 1457
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024