ടി പി അബ്ദുല്ലക്കോയ മദനി മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറുന്നു.
തിരുവനന്തപുരം: കേരളം നദ്‌വത്തുൽ മുജാഹിദിൻ (കെഎൻഎം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്പത്ലക്ഷം രൂപ കൈമാറി. കെഎൻഎം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയാണ് മുഖ്യമന്ത്രിയ്ക്ക് അരക്കോടിയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി പിപി ഉണ്ണിക്കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർ ഷാ, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ബാബു സേട്, അബ്ദുൽ മജീദ് സ്വലാഹി എന്നിവരും സന്നിഹിതാരായിരുന്നു. സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ നിന്ന് പിടിച്ചുയർത്താൻ കെഎൻഎം നടപ്പിലാക്കിയ വിവിധങ്ങളായ സേവന പ്രവർത്തങ്ങൾക്ക് പുറമെയാണിത്..