NEWS21/10/2017

ഒഎൻവി കവിതളും പ്രവർത്തനങ്ങളും പ്രകൃതിനന്മയ്ക്കുവേണ്ടി: സുഗതകുമാരി

ayyo news service
തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം സ്വന്തം കവിതകളിലൂടെയും പ്രവര്‍ത്തന ങ്ങളിലൂടെയും എന്നും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്ന കവിയാണ് ഒ.എന്‍.വി എന്ന് സുഗതകുമാരി പറഞ്ഞു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെയും സാഹിത്യ അക്കാദമിയുടെയും ഭാരത് ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഒ.എന്‍.വി സ്മൃതി ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. നമ്മുടെ സ്വപ്നങ്ങളിലും നൊമ്പരങ്ങളിലും എന്നും ഒപ്പം നിന്ന മലയാളത്തിന്റെ പ്രിയകവിയായ ഒ.എന്‍.വിയുടെ സ്മരണ പുതിയ തലമുറയ്ക്ക് ഏറ്റവും വലിയ പ്രചോദനമാണെന്നും സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ.വി.എന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍, വി.സീതമ്മാള്‍, പിരപ്പന്‍കോട് മുരളി, പ്രൊഫ കെ.എന്‍ ഗംഗാധരന്‍,  പി.എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രാജീവ് ഒ.എന്‍ വിയുംഅപര്‍ണ രാജീവും  കവിതകള്‍ അവതരിപ്പിച്ചു. 

തുടര്‍ന്ന് ഒ.എന്‍.വിയുടെ കവിത, ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍ എന്നിവയില്‍ സ്‌കൂള്‍, കോളേജ്, തലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ നടന്നു. ഇരുന്നിലേറെ പേര്‍ മത്സരത്തില്‍ പങ്കെടുത്തു.

ഒ.എന്‍.വി സ്മൃതി 2017 രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ പത്തു മണിക്ക് ഒ.എന്‍. വിയും പുരോഗമന സാഹിത്യവും എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഭാരത് ഭവനില്‍ നടക്കും. വൈകിട്ട് സമാപന സമ്മേളനം എം. എ ബേബി ഉദ്ഘാടനം ചെയ്യും 

Views: 1441
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024