തിരുവനന്തപുരം:കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കടലില്‍ മുങ്ങിയ നാലുപേരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഐ.എസ്.ആര്‍.ഒ.യുടെ സഹായം തേടി. കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഫലംകാണാത്തതിനാലാണിത്.
റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരള, തമിഴ്‌നാട് തീരങ്ങളില്‍ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു