മെൽബോണ്‍ : വീറും വാശിയും നിറഞ്ഞ ലോകകാപ്പു പ്രതീക്ഷിച്ചരെ നിരാശരാക്കി 183 ന്റെ കുഞ്ഞു ടോട്ത്ൽ . ടോസ് നേടി ആദ്യം ബാറ്റ് ചെയിതു ന്യൂ സീലണ്ടിനെ 45 ഓവറിൽ 183 റണ്‍സിനു ഓൾ ഔട്ടാക്കിയ ഓസ്ട്രേലിയ 33.1 ഓവറിൽ മുന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. അഞ്ചാമതും കപ്പുയര്ത്തി ക്യാപ്റ്റൻ മൈക്കൽ ക്ലാര്ക്കിനു വീരോചിതമായ യാത്രായയപ്പു നല്കി. 74 റണ്‍സ് നേടിയ ക്ലാര്ക്ക് ആണ് ടോപ് സ്കോരെർ. 56 റണ്‍സ് എടുത്ത പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തും ക്ലാര്ക്കും ചേര്ന്ന കൊട്ടുകെട്ടാണ് ഓസിസിനെ എളുപ്പം വിജയം സമ്മാനിച്ചത്.
തുടക്കം പിഴച്ച കിവിസ് നിരയിൽ ഗ്രാന്റ് എല്ലിയട്ടിനും (83)റോസ് റ്റൈലർ (40) എന്നിവര്ക്ക് മാത്രമാണ് കംഗാരുക്കളുടെ പേസ് പടയെ എതിര്ക്കാൻ കഴിഞ്ഞുള്ളൂ . ഫോക്നർ, ജോന്സണ്‍ എന്നിവര് മൂന്നു വിക്കറ്റ് വീതവും മിച്ചൽ സ്ടാര്ക് രണ്ടും വിക്കറ്റും നേടി. റ്റൂർനമെറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ കൊയ്ത സ്ടാര്ക് ആണ് 2015 ലോകകപ്പിലെ മികച്ച താരം.