തിരുവനന്തപുരം:പത്തൊൻപതാമത് കമുകറ അവാർഡ് മണ്മറഞ്ഞ സംഗീതജ്ഞൻ ജി ദേവരാജന്റെ പത്നി ലീലാമണി ദേവരാജൻ ഏറ്റുവാങ്ങി.
അനശ്വര ഗായകൻ കമുകറ പുരുഷോത്തമന്റെ പേരിലുള്ള ഈ അവാർഡ് മരണാന്തര ബഹുമതി ആയിട്ടാണ് ജി ദേവരാജന് സമ്മാനിച്ചത്. വിശിഷ്ട അതിഥി ഓ എൻ വി കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യാതിഥി ഉർവശി ശാരദയാണ് അവാർഡ് സമ്മാനിച്ചത്.
അര്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പ്പവും പ്രശസ്തിപത്രവും കാൽ ലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്ഡ്.
എന്പത്തിനാലിന്റെ നിറവിൽ നില്ക്കുന്ന ഓ എൻ വി കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. ശാരദ ഓ എൻ വിയെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി.

കമുകറ ഫൌണ്ടേഷൻ പ്രസിഡന്റ് രാജീവൻ അധ്യക്ഷനായ ചടങ്ങിൽ എസ് ബി ടി എം ടി ജീവൻ ദാസ് നാരായണ്‍,ബേബി മാത്യു സോമതീരം,കമുകറ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി പി വി ശിവൻ,പ്രൊഫ. ശ്രീലേഖ എന്നിവര് സംസാരിച്ചു.
തുടർന്ന് ചലച്ചിത്ര പിന്നണിഗായകർ അണിനിരന്ന അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ എന്ന കമുകറ-ദേവരാജൻ ഗാനമേളയും അരങ്ങേറി.