കരുണതിരുവനന്തപുരം: ഓണാഘോഷപൂരത്തിന് കൊടിയിറങ്ങാന്‍ ഒരുദിവസംകൂടി ശേഷിക്കേ വര്‍ണ്ണക്കാഴ്ച്ചകളില്‍മതിമറന്ന് ജനസഞ്ചയം. തലസ്ഥാനനഗരിയില്‍ സര്‍ക്കാറിന്റെ ഓണംവാരാഘോഷം പൊടിപൊടിക്കുകയാണ്. ഒട്ടനവധി ഗായകരുടെ ഒട്ടും ചോരാത്ത ശബ്ദസൗകുമാര്യം ആസ്വദിച്ചും നാടന്‍ കലാമേളയുടെ ഭംഗിനുകർന്നും നാടകംകണ്ടും ചതയദിനത്തിലും ജനസാഗരം ഇരമ്പി.
കാവാലം ശ്രീകുമാര്ലെനിന് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഓര്‍മ്മകളുടെ മണിമുഴക്കം എന്ന സംഗീതപരിപാടി കനകക്കുന്ന് നിശാഗന്ധിഓഡിറ്റോറിയത്തില്‍ആസ്വാദകരുടെ മനംകവര്‍ന്നു . കലാകേരളത്തിന് സമീപകാലത്ത് നഷ്ടമായ ഒ.എന്‍.വി കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, കലാഭവന്‍ മണി എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതായിരുന്നും സംഗീതവിരു്ന്ന്. രമേശ് നാരായണന്‍ , കാവാലം ശ്രീകുമാര്‍ ,മധുശ്രീനാരായണന്‍, ഒ.എന്‍.വി.യുടെ കൊച്ചുമകള്‍ അപര്‍ണ്ണരാജീവ് തുടങ്ങി പതിനഞ്ചോളം ഗായകരാണ് ഒരുമണിക്കൂറോളം നീണ്ടു നിന്ന സംഗീതാര്‍ച്ചനയ്ക്ക് കൊഴുപ്പേകിയത്. ഈ സംഗീതവിരു്ന്ന്
അപര്ണ്ണരാജീവ്ഓണാഘോഷനാളുകളില് മൺറഞ്ഞ ആ മഹാപ്രതിഭകള്‍ക്ക് നല്‍കുന്ന അര്‍ച്ചനകൂടിയായിമാറി. കുമാരാനാശാന്റെ കരുണയ്ക്ക് ലെനിന്‍ രാജേന്ദ്രന്‍ ദൃശ്യവ്യാഖ്യാനം നല്‍കിയതും ആസ്വാദകര്‍ക്ക് പുത്തനനുഭവമായി. വാസവദത്തയെ അവതരിപ്പിച്ച മാളുഎസ്.ലാല്‍ആസ്വാദകരുടെഹൃദയംകവര്‍ന്നു.
പൂപ്പടതുള്ളല്കനകക്കുിലെവിവിധ വേദികളില്‍ നട നാടന്‍കലാരൂപങ്ങള്‍ ആസ്വദിക്കാനും വന്‍ ജനത്തിരക്കായിരുന്നു. രാജമ്മ കുണ്ടറ അവതരിപ്പിച്ച പൂപ്പടതുള്ളലുംതുടര്‍്ന്ന് നടന്ന നെല്ലിക്കാത്തുരുത്തിക്കഴകം അരങ്ങിലെത്തിച്ച പൂരക്കളിയും പ്രേക്ഷകശ്രദ്ധനേടി.