ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ അഴിമതിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. മതത്തിനവിടെ സ്ഥാനമില്ല . ജനപ്രതിനിധിയുടെ പ്രവര്‍ത്തനവും മതതരമായിരിക്കണം. കോടതി വ്യക്തമാക്കി.സ്ഥാനാര്‍ത്ഥികള്‍ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും നിരോധിച്ചു.ഇത്തരത്തിലുള്ള പ്രചാരണം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
1992ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ത്ഥികള്‍ മതത്തെ മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയതായി കേസുണ്ടായി. ആദ്യം അഞ്ചംഗ ബെഞ്ച് പരിഗണിച്ച കേസ് പിന്നീട് ഏഴംഗ ഭരണഘടനാ ബെഞ്ചിന് അയക്കുയായിരുന്നു.