NEWS04/09/2015

ആള്‍ ഇന്ത്യ പോലീസ് അത്‌ലറ്റിക് മീറ്റ് ഏഴ് മുതല്‍ തിരുവനന്തപുരത്ത്

ayyo news service
തിരുവനന്തപുരം:അറുപത്തിനാലാമത് ആള്‍ ഇന്ത്യ പോലീസ് അത്‌ലറ്റിക് മീറ്റ് സെപ്തംബര്‍ ഏഴ് മുതല്‍ തിരുവനന്തപുരത്ത് നടക്കും. ഇത് നാലാം തവണയാണ് ആള്‍ ഇന്ത്യ പോലീസ് മീറ്റിന് കേരള പോലീസ് ആതിഥ്യം വഹിക്കുന്നത്. സെപ്തംബര്‍ ഏഴ്മുതല്‍ പതിനൊന്ന് വരെ തീയതികളില്‍ നടക്കുന്ന മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമാണ് വേദി. ഇപ്പോള്‍ കേരള പോലീസ് പുതിയ കായിക താരങ്ങളെ റിക്രൂട്ട് ചെയ്തതിനുശേഷമുള്ള ആദ്യത്തെ ആള്‍ ഇന്ത്യ പോലീസ് അത്‌ലറ്റിക് മീറ്റെന്ന സവിശേഷതയുണ്ടെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരുണാചല്‍പ്രദേശ്, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളും ആസാം റൈഫിള്‍സും ഒഴികെ ഇന്ത്യയിലുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ടീമുകളും ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര റിസര്‍വ് സേനകളും ഇതില്‍ പങ്കെടുക്കും. പഞ്ചാബ്, ഹരിയാന, കേരള പോലീസ് തുടങ്ങിയ ശക്തമായ സ്റ്റേറ്റ് ടീമുകളും ടീം ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏകദേശം ആയിരത്തി മൂന്നൂറ് കായിക താരങ്ങള്‍ പങ്കെടുക്കും. ഈ മത്സരങ്ങളില്‍ നിന്നാണ് അഖിലേന്ത്യാ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യന്‍ പോലീസ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സി.ആര്‍.പി.എഫ് ആയിരുന്നു പുരുഷവനിതാ ചാമ്പ്യന്മാര്‍.

സെപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്‍.എന്‍.സി.പി.ഇലെ കായികതാരങ്ങളുടെ എയ്‌റോബിക് ഡിസ്‌പ്ലെ, സി.ആര്‍.പി.എഫ് അവതരിപ്പിക്കുന്ന കലാസാംസ്‌കാരികകായിക പ്രദര്‍ശനങ്ങള്‍, വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ്, ബാന്റ് മേളം കൂടാതെ കരിമരുന്നു പ്രയോഗവും ഉണ്ടാകും. തുടര്‍ന്നുള്ള നാലു ദിവസങ്ങളിലായി വിവിധ കായിക മത്സരങ്ങളില്‍ സ്ത്രീപുരുഷ വിഭാഗങ്ങളിലായി കായിക താരങ്ങള്‍ മാറ്റുരയ്ക്കും. സെപ്തംബര്‍ 11ലെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശിഷ്ടാതിഥിയാവും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന കേരളീയം കലാസാംസ്‌കാരിക പരിപാടിയും ലേസര്‍ ഷോയും മാര്‍ച്ച് പാസ്റ്റും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഒപ്പം മീറ്റ് ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടക്കും.

മീറ്റിന്റെ വിജയകരമായ നടത്തിപ്പിന് എ.ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ ചെയര്‍മാനായും ഐ.ജി മനോജ് എബ്രഹാം വൈസ് ചെയര്‍മാനായും വിപുലമായ കമ്മിറ്റിയും വിവിധ അനുബന്ധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
 


Views: 1644
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024