തിരുവനന്തപുരം:കണ്‍സ്യുമർഫെഡ് അഴിമതി-വിലക്കയറ്റത്തിനെതിരെ സി എം പി മാര്‍ച്ച് നടത്തി. സ്റ്റാച്യുവിലെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പാര്‍ടി പോളിറ്റ് ബ്യുറോ അംഗം ആറ്റിങ്ങൽ ജി സുഗുണൻ ഉദ്ഘാടനം ചെയ്തു. പാര്‍ടി ജില്ല ജോയിന്റ് സെക്രട്ടറി കാരേറ്റ് വിജയൻ അധ്യക്ഷം വഹിച്ചു. അഴിമതിയിൽ മുങ്ങികുളിച്ച ഫെഡിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ട് വരണമെന്നും അതിനു കാരണക്കാരായവര്‍ക്കെതിരെ ഉചിതനടപടി കൈക്കൊള്ളണമെന്നും നേതാക്കൾ ആവിശ്യപ്പെട്ടു.