തിരുവനന്തപുരം:കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലാണ് വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പരിശോധനാഫല റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.
കാക്കനാട്ടെ ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ
കാരണത്തില്‍ ഹൈദരാബാദിലെ ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. ചെടികള്‍ക്ക്
അടിക്കുന്ന ക്‌ളോര്‍പൈറിഫോറസ് മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന
കൊച്ചി അമൃത ആശുപത്രിയിലെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. എന്നാല്‍
മറ്റ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്ന വിഷമദ്യത്തിന്റെ അളവിലും
കൂടുതലാണ് ഹൈദരബാദ് ലാബിലെ റിപ്പോര്‍ട്ടില്‍ മീഫൈല്‍ ആല്‍ക്കഹോളിന്റെ അളവ്.
കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സലയിലിരിക്കവെയാണ് കലാഭവന്‍ മണി മരിക്കുന്നത്.
മരണത്തില്‍ ദുരൂഹതയുള്ളതായും മണിയെ കൊലപെടുത്തിയാണെന്നും ചൂണ്ടിക്കാട്ടി
മണിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.