ന്യൂഡല്‍ഹി: പന്ത്രണ്ടാമത് സാഫ് ( സൗത്ത് ഏഷ്യന്‍ ഫെഡറേഷൻ )ഗെയിംസ് കേരളത്തില്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് പന്ത്രണ്ടാമത് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാകും സാഫ് ഗെയിംസ് നടക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണറിയുന്നത്.
കേരളത്തില്‍ തിരുവനന്തപുരത്താകും മത്സരവേദികള്‍. 22 കായിക ഇനങ്ങളിലാണ് സാഫ് ഗെയിംസില്‍ മത്സരങ്ങള്‍ നടക്കുക. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.
പന്ത്രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയായാകുന്ന മത്സരങ്ങള്‍ക്ക് . 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . ദേശീയ ഗെയിംസ് വിജയകരമായി നടത്തിയത് വിലയിരുത്തിയാണ് സംസ്ഥാനത്തിന് സാഫ് ഗെയിംസ് നല്‍കിയത്.