സാന്തിയാഗോ:കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ കീഴടക്കി പെറു മൂന്നാം സ്ഥാസ്ഥാനക്കാരായി. സെമിയില്‍ പരാജയപ്പെട്ടവരുടെ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പെറുവിന്റെ ജയം. ആന്ദ്രേ കാരില്ലോ, പൗളോ ഗുറെറോ എന്നിവരാണ് ഗോള്‍ നേടിയത്.
ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല. രണ്ടാം പകുതിയില്‍ (48) ആദ്യ ഗോള്‍ വീണത്. കുവേയ എടുത്ത കോര്‍ണര്‍ കിക്ക് ആന്ദ്രേ കാരില്ലോ പാരഗ്വയ്ന്‍ വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കുമ്പോഴാണ് രണ്ടാം ഗോളും നേടി കോപ്പയിലെ മൂന്നാം സ്ഥാനവും ഉറപ്പാക്കിയത്. ക്വാര്‍ട്ടറില്‍ ഹാട്രിക്ക് പ്രകടനം നടത്തിയ പൗളോ ഗുറെറോയാണ് (89) ഗോള്‍ നേടിയത്.