NEWS22/03/2016

കലാഭവന്‍ മണിയുടെ മരണത്തില്‍ അവ്യക്തത തുടരുന്നു

ayyo news service
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അവ്യക്തത തുടരുന്നുവെന്ന് പോലീസ്. ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളൊന്നും പോലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല. മരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ആവശ്യമാണെന്നും ബിയര്‍ മാത്രമാണ്  അവസാന നാളുകളില്‍ മണി വലിയ അളവില്‍ കഴിച്ചിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനു വേണ്ടിമണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശനിയുടെ അളവ് എത്രയെന്ന് കണ്ടെത്താൻ  ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
 
Views: 1390
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024