തിരുവനന്തപുരം:അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളം ടൗണ്‍ ഹാളില്‍ ഫിഷറീസ്തുറമുഖംഎക്‌സൈസ് മന്ത്രി കെ.ബാബു നിര്‍വ്വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ക്കുള്ള കൈപ്പുസ്തകത്തിന്റെയും സി.ഡിയുടെയും പ്രകാശനവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിക്കും. നടൻ നിവിന്‍ പോളി ഖ്യഥിതിയായിരിക്കും.
മേയര്‍ ടോണി ചമ്മണി, കെ.വി.തോമസ് എം.പി, എം.എല്‍.എമാരായ.എസ്.ശര്‍മ്മ, ഡൊമനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, ലൂഡിലൂയിസ്, മു തുടങ്ങിയവര്‍ പങ്കെടുക്കും.