ന്യൂഡല്‍ഹി:യമുനാ തീരത്ത് ലോക സാംസ്‌ക്കാരികോത്സവം സംഘടിപ്പിച്ചതിന് കോടതി ചുമത്തിയ പിഴ എത്രയും വേഗം അടച്ചു തീര്‍ക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് കോടതിയുടെ നിര്‍ദ്ദേശം. മേള സംഘടിപ്പിക്കാനുളള അനുമതി നല്‍കിയതിനോടൊപ്പം തന്നെ അഞ്ച് കോടി രൂപ പിഴ അടയ്ക്കാനുളള നിര്‍ദ്ദേശം സംഘാടകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ നിരന്തരമായ താക്കീതുകള്‍ നല്‍കിയിട്ട് പോലും മുഴുവന്‍ പിഴയും അടയ്ക്കാന്‍ സംഘാടകര്‍ തയ്യാറാറാകാത്ത സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ യമുനാതീരത്ത് ലോകസാംസ്‌കാരികമേള നടത്തിയതിന് അഞ്ച് കോടി രൂപ പിഴയടക്കാണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഴയായി ഇതുവരെ 25 ലക്ഷം രൂപ മാത്രമേ സംഘടന അടച്ചിട്ടുള്ളൂ.