NEWS04/06/2016

മുഹമ്മദ് അലി അന്തരിച്ചു

ayyo news service
ന്യൂയോര്‍ക്ക്:ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി(74) അന്തരിച്ചു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 32 വര്‍ഷമായി പാര്‍ക്കിന്‍സന്‍ രോഗബാധിതനായിരുന്നു.മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് ചാമ്പ്യനുമാണ്. 

1960ലെ റോം ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ  മുഹമ്മദലി   1964ല്‍ ലോകകിരീടം സ്വന്തമാക്കി. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് 1967ല്‍ ലോകകിരീടം അലിയില്‍നിന്ന് തിരിച്ചെടുത്തു. 1974ല്‍ അലി വീണ്ടും ലോകചാംപ്യനായി. 1978ല്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്‌സ് ലോക ചാംപ്യനായി. ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്‌സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവല്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചത്.

അമേരിക്കയിലെ കെന്റകിയില്‍ 1942ലാണ് കാഷ്യസ് മാര്‍സലസ് ക്‌ളേ എന്ന മുഹമ്മദലി ജനിച്ചത്. 1964ല്‍ ഇസ്ലാം മതത്തിലേക്ക് മാറിയപ്പോഴാണ്  മുഹമ്മദ് അലി എന്ന പേര്‍ മാറ്റിയത്.  കേന്ടുക്കി ഗോള്‍ഡന്‍ ഗ്‌ളൌെസ് ടൂര്‍ണമെന്റ്‌റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്‌ളൌെസ് ടൂര്‍ണമെന്റ്‌റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിന് മുഹമ്മദ് അലിദീപം തെളിയിച്ചിരുന്നു.







ന്യൂയോര്‍ക്ക്>ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. 74 വായസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളായി  പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്സ് ചാമ്പ്യനുമാണ്.  അമേരിക്കയിലെ അരിസോണയിലായിരുന്നു താമസിച്ചിരുന്നത്.

അമേരിക്കയിലെ കെന്റകിയില്‍ 1942ലാണ് കാഷ്യസ് മാര്‍സലസ് ക്ളേ എന്ന മുഹമ്മദലി ജനിച്ചത്. 1964ല്‍ ഇസ്ലാം മതത്തിലേക്ക് മാറിയപ്പോഴാണ്  മുഹമ്മദ് അലി എന്ന പേര്‍ മാറ്റിയത്.

ബോക്സിങില്‍ മാത്രമല്ല. അമേരിക്കയില്‍ അക്കാലത്ത് കൊടുക്കുത്തി നിന്നിരുന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലും മുഹമ്മദ് അലി മുന്‍ നിരയിലുണ്ടായിരുന്നു. കറുത്തവര്‍ക്ക് നേരെയുള്ള വര്‍ണവിവേചനത്തിന്റെ ദുഷിച്ച നാളുകളില്‍നിന്നാണ് അദ്ദേഹം പോരാട്ടത്തിനുള്ള ഊര്‍ജ്ജം നേടിയത്.

18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വര്‍ ബോക്സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു.കേന്ടുക്കി ഗോള്‍ഡന്‍ ഗ്ളൌെസ് ടൂര്‍ണമെന്റ്റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ളൌെസ് ടൂര്‍ണമെന്റ്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960ലെ റോം ഒളിമ്പിക്സില്‍ എതിരാളികളെ നിലം പരിശാക്കി മുഹമ്മദലി  അനായാസം ഫൈനലില്‍ സ്വര്‍ണമെഡല്‍ നേടി

1964ല്‍ ലോകകിരീടം സ്വന്തമാക്കി. എന്നാല്‍ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് 1967ല്‍ ലോകകിരീടം അലിയില്‍നിന്ന് തിരിച്ചെടുത്തു. മൂന്നു വര്‍ഷത്തിനുശേഷമാണ് അലി വീണ്ടും റിങ്ങിലെത്തിയത്.

1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിന് മുഹമ്മദ് അലിദീപം തെളിയിക്കുന്നു1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിന് മുഹമ്മദ് അലിദീപം തെളിയിക്കുന്നു


1974ല്‍ അലി വീണ്ടും ലോകചാംപ്യനായി. 1978ല്‍ 15 റൌണ്ട്് മല്‍സരത്തില്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്സ് ലോക ചാംപ്യനായി. ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവല്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു. 32 വര്‍ഷമായി പാര്‍ക്കിന്‍സന്‍ രോഗബാധിതനായിരുന്നു.

Read more: http://www.deshabhimani.com/index.php/news/world/news-world-04-06-2016/565554
Views: 1726
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024