തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി.യുടെ തിരുവനന്തപുരംബാംഗ്ലൂര്‍ സ്‌കാനിയ ബസ് സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഫഌഗ് ഓഫ് ചെയ്തു. നിലവില്‍ വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതുപോലെ സ്‌കാനിയാ ബസുകളും ഫ്ലീറ്റിൽ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനുള്ള ട്രയല്‍ റണ്ണായിട്ടാണ് ഈ സര്‍വ്വീസ് ആരംഭിക്കുന്നത്.
വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, ബത്തേരി, മൈസൂര്‍ വഴി പോകുന്ന ബസ് രാവിലെ 10.30ന് ബാംഗ്ലൂര്‍ സ്റ്റാന്റിലെത്തും. ഉച്ചയ്ക്കുശേഷം 3.30ന് മടങ്ങുന്ന ബസ് രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.
സ്വീഡിഷ് കമ്പനിയായ സ്‌കാനിയയുടെ ഏറ്റവും ആധുനിക മോഡലായ സ്‌കാനിയ മെട്രോ ലിങ്ക് ആണ് ഇവിടെ സര്‍വ്വീസിന് ഇറക്കുന്നത്. 13.7 മീറ്റര്‍ നീളവും 360 ഹോഴ്‌സ് പവര്‍ ശേഷിയുള്ള ബസില്‍ 47 സെ.മീ സ്ലീപ്പര്‍ സീറ്റുകളാണുള്ളത് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്