NEWS29/08/2017

ഗുരുസാഗരം പ്രഭാഷണ പരമ്പര: സന്ദേശവാക്യം വിളംബരം ചെയ്തു

ayyo news service
തിരുവനന്തപുരം: ശിവഗിരിയിലെ മഹാസമാധിക്കുമുന്നില്‍ പ്രാര്‍ത്ഥനാനിരതരായ ഭക്തര്‍ക്ക് 'ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത' എന്ന ദിവ്യസന്ദേശം ചൊല്ലിക്കൊടുത്തുകൊണ്ട് ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ ദിവ്യസന്ദേശം ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ വിളംബരം ചെയ്തു. 

ഒക്ടോബര്‍ 18ന് തിരുവനന്തപുരത്തു തുടങ്ങി 2018 ഒക്ടോബര്‍ 28ന് കാസര്‍കോട് അവസാനിക്കുന്ന പ്രഭാഷണപരമ്പര കേരളകൗമുദി ഗുരുസാഗരം കോളമിസ്റ്റ് സജീവ് കൃഷ്ണനാണ് നയിക്കുന്നത്. ഇന്നലെ അയ്യങ്കാളി ജന്മദിനത്തിലാണ് ശിവഗിരിയില്‍ ദിവ്യസന്ദേശ വിളംബരം നടത്തിയത്. പ്രഭാഷണപരമ്പരയില്‍ ഉപയോഗിക്കുന്ന സന്ദേശ പതാക ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് നല്‍കിക്കൊണ്ട് സ്വാമി വിശുദ്ധാനന്ദ പ്രകാശനം ചെയ്തു. ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സംഘാടകസമിതി സെക്രട്ടറി ഒ. പി. വിശ്വനാഥന്‍, ജോ. സെക്രട്ടറി സുകുമാരന്‍ ഇടവക്കോട്, ട്രഷറര്‍ എസ്. എസ്. ദിനേശ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി.കെ. ഗിരീഷ് , വാഴമുട്ടം ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

Views: 1547
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024